റിയാദ്: സൗദിയില്‍ വാട്‌സ് ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളും സൗദി ഗവണ്‍മെന്റ് നിരീക്ഷിക്കുന്നുണ്ട്.
ഗ്രൂപ്പുകളിലൂടെ അശ്ലീലവും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചാല്‍ കുടുങ്ങുക ഗ്രൂപ്പ് അഡ്മിന്‍മാരായിരിക്കുമെന്ന് സൗദി നിയമ വിദഗ്ധനും ലീഗല്‍ അഡൈ്വസറുമായ ഉമര്‍ അല്‍ ജഹ്‌നി മുന്നറിയിപ്പ് നല്‍കി. വാട്‌സ് ആപ്പില്‍ ഗ്രൂപ്പുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അതിന്റെ അഡ്മിനാണെന്നിരിക്കെ രാജ്യത്തിന്റെയോ മതത്തിന്റെയോ ചട്ടക്കൂടിന് പുറത്തുള്ള കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും മറിച്ച് മറുപടികളും ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നവര്‍ പിടിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സുരക്ഷിതമാണെന്ന് ഉറപ്പില്ലാത്ത ഒരു സന്ദേശവും ഗ്രൂപ്പുകളിലൂടെ കൈമാറരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സൗദിയില്‍ ഏറ്റവും പ്രചാരമുള്ള മെസേജിംഗ് ആപ്പുകളിലൊന്നാണ് വാട്‌സ് ആപ്പ്.
Post Your Comments