കൊച്ചി: ഭിന്നലിംഗക്കാരുടെ അയ്യപ്പ ദര്‍ശനം തടയുന്നതായി പരാതി. വ്രതമെടുത്ത് മലകയറാന്‍ എത്തുന്ന എത്തുന്ന ഭിന്നലിംഗക്കാരെ പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ച് തന്നെ പോലീസ് തടയുന്നതായാണ് പരാതി. വൈദ്യ പരിശോധന നടത്തി തങ്ങളെ മലകയറാന്‍ അനുവദിക്കണമെന്ന ആവശ്യവും പോലീസ് നിരാകരിക്കുന്നതായി ഇവര്‍ പറയുന്നു.
സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളും ഇവരുടെ കൈവശമുണ്ടായിട്ടും. സ്ത്രീകളാണെന്നു പറഞ്ഞ് പോലീസ് ഇവരെ തടയുന്നു. വൈദ്യപരിശോധന നടത്തി പുരുഷന്മാരാണെന്ന് ബോധ്യപ്പെട്ടാല്‍ തങ്ങളെ മലകയറാന്‍ അനുവദിച്ചുകൂടെയെന്നാണ് ഇവരുടെ ചോദ്യം.
Post Your Comments