ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണത്തിനെത്തിയ ഭീകരര്‍ ബന്ദിയാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ഗുര്‍ദാസ്പൂര്‍ എസ്.പി സാല്‍വീന്ദര്‍ സിങിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി എസ്പിക്ക് അടുത്ത ബന്ധമാണെന്നാണ് സൂചന.
അനുമതി കിട്ടിയാല്‍ എസ്.പിയെ നാളെത്തന്നെ ഡല്‍ഹിയിലെത്തിച്ച് നുണ പരിശോധനയ്ക്ക് വിധേയമാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. എന്‍.ഐ.എയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
സാല്‍വീന്ദര്‍ സിങിന്റെ വാഹനം തട്ടിയെടുത്താണ് തീവ്രവാദികള്‍ പത്താന്‍കോട്ട് വ്യോമ താവളത്തിലെത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഭീകരരുടെ എണ്ണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ എസ്.പി നല്‍കിയ മൊഴിയിലെ അവ്യക്തതയാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. എസ്.പിയെ മുറിവുകള്‍ ഏല്‍പ്പിക്കാതെ ഭീകരര്‍ മോചിപ്പിച്ചതും സംശയം വര്‍ധിപ്പിച്ചു.
Post Your Comments