India

ഭീകരര്‍ക്ക് ഇന്ത്യയില്‍ നിന്നും സഹായം ലഭിച്ചു: അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് ഇന്ത്യയില്‍ നിന്നും സഹായം ലഭിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. തീവ്രവാദികള്‍ക്ക് ഇന്ത്യയിലെത്തിയശേഷമാണു സൈനിക യൂണിഫോമും വാക്കി ടോക്കികളും ലഭിച്ചതെന്നു എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചനകള്‍. പഞ്ചാബ് പൊലീസ് ഓഫിസറുടെ വാഹനത്തില്‍ തീവ്രവാദികള്‍ക്കു സഹായകമാകുന്ന വിധത്തില്‍ പത്താന്‍കോട്ടിന്റെ ഭൂപടം കണ്ടതും തീവ്രവാദികള്‍ക്കു ഇന്ത്യയില്‍ നിന്നും സഹായം ലഭിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട എന്‍ഐഎ, മൂന്നു എഫ്‌ഐആറുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യാപാക്ക് അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ കണ്ണുവെട്ടിച്ച് തീവ്രവാദികള്‍ക്കു പഞ്ചാബിലെത്താന്‍ കഴിഞ്ഞതും, തീവ്രവാദികള്‍ ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുടെ കത്ത് കൈവശം കരുതിയതും,എസ്പി സല്‍വീന്ദര്‍ സിങ്ങിന്റെ വാഹനത്തില്‍ നിന്നും പത്താന്‍കോട്ടിന്റെ ഭൂപടം ലഭിച്ചതും, പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തില്‍ ആദ്യം എത്തിയ രണ്ടുഭീകരര്‍ പിന്നീടു വന്ന നാലു  ഭീകരരുമായി എങ്ങനെയാണു ബന്ധപ്പെട്ടത് തുടങ്ങിയ വിവരങ്ങളും എന്‍ഐഎ അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button