East Coast Special

പാലിയേക്കര ടോൾ ബൂത്ത്‌ സംഭവം ; ഹരിറാമിനെ സൌമ്യനായി തിരികെ വിളിച്ച് ഡി വൈ എസ് പി

പാലിയേക്കര ടോൾ ബൂത്തിൽ ഹരിറാം എന്ന യുവാവിനു ചാലക്കുടി ഡി വൈ എസ് പിയിൽ നിന്നുണ്ടായ അനുഭവം ഈസ്റ്റ് കോസ്റ്റ് വാർത്തയായി നല്കിയിരുന്നു, തുടർന്ന് മറ്റു മീഡിയകളും ഈ സംഭവം ഏറ്റെടുത്തിരുന്നു. സംഭവം വാർത്തയായതിനെ തുടർന്ന് ചാലക്കുടി ഡി വൈ എസ് പി ഹരിരാമിനെ വിളിച്ചു ഇദ്ദേഹത്തിൽ നിന്ന് പിടിച്ചെടുത്ത ആർ സി ബുക്കും മറ്റു രേഖകളും തിരികെ നൽകാൻ സന്നദ്ധനാണെന്ന് അറിയിച്ചിരിക്കുന്നു. തൃശ്ശൂരിലേയ്ക്കാണ് ഇദ്ദേഹം ഹരിരാമിനെ ക്ഷണിച്ചത്. ഹരിയ്ക്കെതിരെ ഉണ്ടെന്നു പറയപ്പെടുന്ന കേസുകളെ കുറിച്ചൊന്നും തുടർന്ന് ഇദ്ദേഹം സൂചിപ്പിച്ചില്ലെന്നും വാക്കുകൾ പഴയതിനേക്കാൾ സൌമ്യമായിരുന്നെന്നും ഹരിറാം  ഈസ്റ്റ് കോസ്റ്റിനോട്  പറഞ്ഞു. ഡി വൈ എസ് പിയ്ക്കെതിരെ ഹരിറാം മുഖ്യമന്ത്രിയ്ക്കുൾപ്പെടെ പരാതിയും നല്കിയിരുന്നു.

shortlink

Post Your Comments


Back to top button