Gulf

ദുബായിലെ റോഡുകളിലെ വേഗപരിധി കുറച്ചു

ദുബായ്: ദുബായിലെ റോഡുകളിലെ വേഗപരിധി കുറച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണിതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ദുബായ് പൊലീസും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.

അല്‍ ഐന്‍ റോഡില്‍ വേഗത മണിക്കൂറില്‍ 120 എന്നത് 100 ആയാണ് കുറച്ചത്. ഇതോടെ വേഗം കൂടിയാല്‍ ക്യാമറ ക്ലിക്ക് ആവും. ഉമ്മുസുഖൈം റോഡില്‍ 110 ല്‍ നിന്ന് 100 ആയും ശൈഖ് സയിദ് സാദിഖ് റോഡിലെ അക്കാദമി ഫ്‌ളൈ ഓവറിലെ വേഗത 100 ല്‍ നിന്ന് 80 ആയും കുറച്ചിട്ടുണ്ട്. പരമാവധി 60 കി.മീ വേഗതയിലേ വാഹനമോടിക്കാനാവൂ. അതേസമയം ക്യാമറയ്ക്ക് സമീപം വേഗത കുറയ്ക്കുകയും പിന്നീട് വേഗം കൂട്ടുകയും ചെയ്യുന്നവരെ പിടികൂടാന്‍ അബുദാബി പൊലീസ് സംവിധാനമേര്‍പ്പെടുത്തി.

ഇത്തരക്കാരെ പിടികൂടി ശിക്ഷ നല്‍കുമെന്ന് അബുദാബി പൊലീസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം വരെ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് 12,980 വാഹനങ്ങളാണ് അബുദാബി പൊലീസ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button