Gulf

ജിദ്ദ എയര്‍പോര്‍ട്ടിനു മുന്നില്‍ യുവതി ആത്മഹത്യ ചെയ്തു

ജിദ്ദ: ജിദ്ദ എയര്‍പോര്‍ട്ടിനു മുന്നില്‍ യുവതി ആത്മഹത്യ ചെയ്തു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ മുന്‍ വശത്ത് വിയറ്റ്‌നാം സ്വദേശിനിയായ വീട്ടുവേലക്കാരിയാണ് ആത്മഹത്യ ചെയ്തത്.  ഏകദേശം അമ്പതു വയസ്പ്രായം വരുന്ന യുവതി  കഴുത്തില്‍ തുണി ചുറ്റിയാണ് ആത്മഹത്യ ചെയ്തത്.

സ്‌പോണ്‍സറില്‍ നിന്നും നേരത്തെ ഒളിച്ചോടി റിക്രൂട്ട്‌മെന്റ് ഓഫീസില്‍  അഭയം തേടിയ യുവതി പിന്നീട് വീണ്ടും തന്റെ സ്‌പോണ്‍സറുടെ അടുക്കല്‍ തിരിച്ചെത്തി. പക്ഷേ അതിനു ശേഷം വീണ്ടും ഒളിച്ചോടി എയര്‍പോര്‍ട്ടില്‍ വരികയായിരുന്നുവെന്നാണ് സൂചനകള്‍.

shortlink

Post Your Comments


Back to top button