ന്യൂഡല്‍ഹി : റെയില്‍വേ മന്ത്രാലയം ട്രെയിന്‍ യാത്രാനിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. മന്ത്രാലയത്തിനുള്ള ബജറ്റ് സഹായത്തില്‍ 12,000 കോടി രൂപ ധനകാര്യ വകുപ്പ് വെട്ടിച്ചുരുക്കിയിരുന്നു. ഇതാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നത്.
അടുത്തിടെ സ്ലീപ്പര്‍, എസി ടു ടയര്‍, ത്രി ടയര്‍, തത്കാല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ജൂണില്‍ സേവന നികുതി നടപ്പാക്കിയപ്പോള്‍ എസി ഫസ്റ്റ് ക്ലാസ് നിരക്കും ചരക്കു കൂലിയും കൂട്ടിയിരുന്നു. യാത്രക്കാരുടെ എണ്ണവും ചരക്കു കടത്തിന്റെ അളവും കൂടിയാല്‍ വരുമാനം കൂടിയേക്കും. എന്നാല്‍, കല്‍ക്കരി ഒഴികേയുള്ള ചരക്കു കടത്തല്‍ ദുര്‍ബലാവസ്ഥയിലാണ്.
Post Your Comments