International

ഡോക്ടറുടെ മര്‍ദ്ദനമേറ്റ് രോഗി മരിച്ചു

മോസ്‌കോ: റഷ്യയില്‍ ഡോക്ടറുടെ ഇടികൊണ്ട് രോഗി മരിച്ചു. നഴ്‌സിനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ബെല്‍ഗഗൊറോദ് നഗരത്തിലെ ആശുപത്രിയിലെത്തിയ യെവ്ഗനിയ ബക്തിന്‍ എന്ന രോഗിയാണ് ഡോക്ടറുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഡിസംബര്‍ 29ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്വന്നിട്ടുണ്ട്.

തെറാപ്പി വിഭാഗത്തിലെത്തിയ രോഗിയ വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ മറ്റൊരു പുരുഷ ഡോക്ടര്‍ ഇവിടെയെത്തി. കൂടെയുണ്ടായിരുന്ന നഴ്‌സ് രോഗിയെ ചൂണ്ടി ഇയാളാണ് മോശമായി പെരുമാറിയതെന്ന് പറയുന്നുണ്ട്. പിന്നാലെ ഡോക്ടര്‍ മര്‍ദ്ദനം തുടങ്ങി. രോഗിയെ അടിക്കുന്നത് കണ്ട് തടയാന്‍ വന്ന കൂട്ടിരിപ്പുകാരനും മര്‍ദ്ദനമേറ്റു.

ഒടുവില്‍ പുറത്തേക്ക് പോകാനൊരുങ്ങിയ ഡോക്ടറോടും നഴ്‌സുമാരോടും താഴെ വീണ രോഗി എഴുന്നേല്‍ക്കുന്നില്ലെന്ന് കൂട്ടിരിപ്പുകാരന്‍ പറയുന്നുണ്ട്. അതതോടെ ഇടിച്ചിട്ട ഡോക്ടര്‍ തന്നെ രോഗിയെ പരിശോധിക്കാനെത്തി. പക്ഷേ ഫലമൊന്നുമുണ്ടായില്ല. ഡോക്ടര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button