International

പാകിസ്ഥാനില്‍ ഏഴു വയസ്സുകാരനെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഏഴു വയസുള്ള ബാലനെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നു. ബഹവല്‍നഗറിലാണ് സംഭവം. ചൊവ്വാഴ്ച കാണാതായ കുട്ടിയെ തൊട്ടടുത്ത ദിവസം ദേഹമാസകലം പരിക്കുകളുമായി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുട്ടി അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ ചില സമ്പന്നര്‍ മദ്യപിച്ചെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button