International

ഭീകരസംഘടനകള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ അമേരിക്ക

വാഷിംഗ്ടണ്‍: ഭീകരസംഘടനകള്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കാന്‍ അമേരിക്ക സിലിക്കണ്‍ വാലിയിലെ ഉന്നതരുടെ യോഗം വിളിച്ചു. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ, ക്രമസമാധാനപാലന രംഗത്തെ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കും.

സമൂഹ മാധ്യമങ്ങള്‍ വഴി ഐഎസ് ഭീകരര്‍ പ്രചാരണം നടത്തുന്നത് വ്യാപകമായതാണ് യോഗത്തിന് കാരണം. സോഷ്യല്‍ മീഡിയകള്‍ വഴി ഭീകരര്‍ അനുയായികളേയും അനുഭാവികളേയും ഉണ്ടാക്കുന്നത് എങ്ങനെ തടയാം എന്നതാണ് ചര്‍ച്ചയുടെ മുഖ്യവിഷയം. മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

അമേരിക്ക ആക്രമിക്കുമെന്ന ഭീകരസംഘടനകളുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞമാസം പ്രസിഡന്റ് ഒബാമ തന്നെ ഭീകരാക്രമണം തടയാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button