India

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ തൂങ്ങിമരിച്ച നിലയില്‍

ഹൈദരാബാദ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദില്‍ നിന്നുള്ള നോര്‍ത്ത് കരോലിന സ്റ്റേറ്റ് സര്‍വകലാശാലയില്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിയായ ശിവ കിരണി (25)നെയാണ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദ് ഐ.ഐ.ടിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയ ശിവകിരണ്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്.

മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിയിട്ടില്ല. എന്നാല്‍ ആദ്യ സെമസ്റ്ററിലെ പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതെ വന്നത് ശിവകിരണിനെ മനോവിഷമത്തിലാക്കിയിരുന്നതായി സഹപാഠികള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button