ജിദ്ദ: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദിയും. മൂന്നാം സ്ഥാനമാണ് സൗദി അറേബ്യക്ക് ലഭിച്ചത്. വിന്‍ഗാല്‍അപ്പ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണീ വിവരം വ്യക്തമായത്.
സൗദിയിലെ 82 ശതമാനം ആളുകളും സന്തുഷ്ടരാണെന്നാണ് പഠനം പറയുന്നത്. കൊളംബിയയും പിജിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
അതേസമയം പ്രതീക്ഷയുണര്‍ത്താവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടി. ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയിലെ 47 ശതമാനം പേര്‍ ശുഭാപ്തി വിശ്വാസക്കാരാണെന്ന് സര്‍വ്വേ പറയുന്നു. ബംഗ്ലാദേശിനാണ് ഒന്നാം സ്ഥാനം. ഈ ലിസ്റ്റില്‍ സൗദി ആറാം സ്ഥാനത്തും പാകിസ്ഥാന്‍ പത്താം സ്ഥാനത്തും ഇരിപ്പുറപ്പിച്ചു.
സാമ്പത്തിക സ്ഥിരതയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലും ഇന്ത്യയുണ്ട്. ആറാം സ്ഥാനമാണ് ഇന്ത്യക്ക്. നൈജീരിയയ്ക്കാണ് ഒന്നാം സ്ഥാനം.
Post Your Comments