ക്ലീന്‍ ഷേവില്‍ എത്തുന്ന ചുള്ളന്മാര്‍ക്ക് പകരം ഇപ്പോള്‍ നല്ല കട്ടതാടിയുമായി എത്തുന്ന ചുള്ളന്മാരാണ് ഉള്ളത്. പ്രേമം തരംഗമായപ്പോള്‍ ജോര്‍ജ്ജിന്റെ താടിയോടും ന്യൂജെനറേഷന് പ്രിയമായി തുടങ്ങി. പ്രേമംത്തിന്റെ തരംഗം ഒന്ന് അവസാനിച്ചപ്പോഴാണ് അതേ കട്ടത്താടിയുമായി ചാര്‍ളി എത്തുന്നത്. താടി ഇപ്പോള്‍ സൗന്ദര്യത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ന്യൂജനറേഷനില്‍. എന്നാല്‍ എത്ര കഷ്ടപ്പെട്ടിട്ടും താടി വളരാത്തവര്‍ക്കായി ചില പൊടിക്കൈകള്‍…
. എന്തൊക്കെയാണ് താടി വളര്‍ച്ചയെ വേഗത്തിലാക്കാന്‍ വേണ്ടത്. ഇതിനായി വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം. ആരോഗ്യത്തിന് മാത്രമല്ല ഭക്ഷണങ്ങള്‍ വേണ്ടത്, ഇത്തരത്തില്‍ സൗന്ദര്യം സംരക്ഷിക്കാനും ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. വിറ്റാമിന്‍ എ ബി സി ഇ അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
. മുഖത്തുണ്ടാകുന്ന മൃതകോശങ്ങളാണ് പലപ്പോഴും നമ്മുടെ താടി പ്രേമത്തെ തടഞ്ഞു നിര്‍ത്തുന്നത്. അതുകൊണ്ടു തന്നെ മുഖം സ്‌ക്രബ് ചെയ്യാന്‍ ശ്രമിക്കുക. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോമവളര്‍ച്ചയെ ശക്തിപ്പെടുത്താനും ഇത്തരത്തില്‍ സ്‌ക്രബ് ചെയ്യുന്നതിലൂടെ കഴിയുന്നു.
. മാനസിക സമ്മര്‍ദ്ദം വേണ്ട മാനസിക സമ്മര്‍ദ്ദം ഉള്ളവരില്‍ താടി വളരില്ല. അതുകൊണ്ടു തന്നെ എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കുക. നന്നായി ഉറങ്ങുന്നതും താടി വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ മുഖത്തെ ഡാമേജ് കോശങ്ങളെ ഇല്ലാതാക്കുന്നു. ഇത് താടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു.
. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആവണക്കെണ്ണ ഉപയോഗിക്കുന്നത് താടി വളര്‍ച്ച കൂട്ടും. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും.
Post Your Comments