India

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പ്രതിസന്ധി : ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രവാസകാര്യമന്ത്രി കെ.സി ജോസഫ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ച ആയത്.

പുതിയ കേന്ദ്രനിയമം നിലവില്‍ വന്നതോടെ സൗദി അറേബ്യ കുവൈത്ത്, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കഴിഞ്ഞ 7 മാസത്തിനിടെ 873 നഴ്‌സുമാര്‍ക്ക് മാത്രമാണ് പോകാനായത്. സാധാരണ 15000 പേര്‍ പോകുന്നിടത്താണ് ഇത്രവലിയ കുറവുണ്ടായതെന്ന് പ്രവാസകാര്യമന്ത്രി കെ.സി ജോസഫ് പറഞ്ഞു. വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നോര്‍ക്ക അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളിലേക്ക് നിജപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം തത്വത്തില്‍ സദ്ദുദ്ദേശപരമായിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ പരാജയപ്പെടുകയാണ് കേരളത്തിന്റെ ആക്ഷേപം.

ഈ രംഗത്തെ സ്വകാര്യ ഏജന്‍സികളുടെ ചൂഷണം അവസാനിപ്പിക്കാനെടുത്ത തീരുമാനം ഇപ്പോള്‍ വലിയ തരത്തില്‍ നഴ്‌സുന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. നടപടി ലഘൂകരിച്ച് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് എളുപ്പത്തിലാക്കണമെന്നും മുഖ്യമന്ത്രി വിേശകാര്യമന്ത്രിയോടാവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button