വെറുതെ ഫോട്ടോയെടുക്കാൻ നിന്നതാണ്, എങ്കിലും കൊടുത്തു ക്യാമറാമാന് ഒരു സല്യൂട്ട്… ഇത് ലഫ്റ്റനന്റ് കേണൽ നിരഞ്ജൻ കുമാറിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം.
എളമ്പുലാശ്ശേരിയിലെ വീട്ടിലെ ആൽബത്തിൽ ഈ ഫോട്ടോ ഇപ്പൊഴുമുണ്ട് . ബാല്യത്തിലും നിരഞ്ജൻ സൈനികന്റെ ചുറുചുറുക്കുമായി ഓടിനടന്ന കഥ…
എളമ്പുലാശ്ശേരിയിലെ തറവാട്ടുവീട്ടില്‍ നിരഞ്ജന്റെ ബാല്യകാല ചിത്രങ്ങളെല്ലാം മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണ്.ആൽബം മറിച്ച് ഓരോ ഫോട്ടോയും കാണിക്കുമ്പോൾ നിരഞ്ജന്റെ പിതൃസഹോദരന് ഹരികൃഷ്ണന്റെ കണ്ണുകൾ ഒരുനിമിഷം ഒരു ഫോട്ടോയില്‍ ഉടക്കി…
പഠനകാലത്ത് ഒരിടവേളയിൽ നാട്ടിലെത്തിയപ്പോൾ എടുത്ത ഫോട്ടോയാണത്. ബന്ധുക്കളായ കുട്ടികളെല്ലാം ഒരുമിച്ചുനില്‍ക്കുന്ന ഒരു ചിത്രത്തിൽ അഞ്ചുവയസ്സുകാരനായ നിരഞ്ജന്മാത്രം സല്യൂട്ട്ചെയ്ത് നില്ക്കുന്നു…ബാല്യത്തില്‍ത്തന്നെ നിരഞ്ജന് സെനികവീര്യം പ്രകടിപ്പിച്ചിരുന്നെന്ന് ഹരികൃഷ്ണൻ പറയുന്നു. പഠനകാലത്ത് അവധിക്ക് നാട്ടിലെത്തുമ്പോൾ കൂട്ടുകാരോടൊത്തുള്ള കളികളിൽപ്പോലും ഇത് പ്രകടമായിരുന്നു.വിദ്യാർത്ഥിയായിരിക്കേ എൻ.സി.സി.യിൽ ചേർന്നുള്ള പ്രവര്‍ത്തനമാണ് എന്‍ജിനീയറിങ് ബിരുദം നേടിയിട്ടും സൈന്യത്തിലെത്താൻ നിരഞ്ജന് പ്രേരകമായത്
Post Your Comments