Kerala

പിഞ്ചുകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി

കൊല്ലം : നവജാതശിശുവിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി. പനയം താന്നിക്കമുക്കിനടുത്ത് അമ്പഴവയല്‍ കൈലാസത്തില്‍ ശ്യാമിന്റെ ഭാര്യ അശ്വിനി (23) യാണ് ഇന്ന് എട്ടുമാസം പ്രായമായ കുഞ്ഞിനെയുമെടുത്ത് വീട്ടു മുറ്റത്തെ കിണറ്റില്‍ ചാടിയത്. പിഞ്ചു കുഞ്ഞ് ആരാധ്യ സംഭവസ്ഥലത്തു തന്നെ മരിച്ചു.

വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് എത്തുന്നതിനിടെ തന്നെ കുഞ്ഞ് മരിച്ചിരുന്നു. അമ്മയെ അഞ്ചാലുംമൂട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍. അഞ്ചാലുമൂട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

അയത്തിലിലാണ് അശ്വിനിയുടെ സ്വന്തം വീട്. ഭര്‍ത്താവ് ശ്യാം ഗള്‍ഫിലാണ്. കുടുംബ പ്രശ്‌നം കാരണമാണ് അശ്വിനി കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടിയതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Post Your Comments


Back to top button