മീററ്റിലും നോയിഡയിലും ക്രിസ്ത്യൻ സന്നദ്ധ സംഘടനകൾ നടത്തുന്ന അനാഥാലയങ്ങളിൽ കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നതായി പരാതി.ദരിദ്ര കുടുംബങ്ങളിൽ നിന്ന് അനാഥാലയം ഭാരവാഹികൾ ഏറ്റെടുക്കുന്ന കുട്ടികളെ മത പരിവർത്തനം ചെയ്യിക്കുകയും ബൈബിൾ വായിക്കാത്തതിന് ക്രൂര പീഡനത്തിന് വിധെയരാക്കിയതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ പീഡനത്തിന് ഇരയായ ഒൻപതു വയസ്സുകാരന്റെ പിതാവ് ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി കൊടുത്തതോടെയാണ് സംഭവം വെളിയിൽ വന്നത്.
ബൈബിൾ വായിക്കാത്ത കുട്ടികളുടെ കൈകൾ ഫാനിൽ കെട്ടിയിടുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.ഇമ്മാനുവേൽ സേവാ ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘടനകളുടെ അനാഥാലയങ്ങൾക്കെതിരെയാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉണ്ടായിട്ടുള്ളത്. 3 വർഷമായി വീട്ടിലേക്കു പോകാൻ അനുവദിക്കുകയില്ലെന്നും പാറ്റ ഓടി നടക്കുന്ന ഭക്ഷണം ആണ് കൊടുക്കുന്നതെന്നും ആരോപിക്കുന്നു.
മാസത്തിൽ ഒരിക്കൽ 15 മിനിറ്റ് മാത്രമാണ് രക്ഷിതാക്കളോട് സംസാരിക്കാൻ അനുവാദമുള്ളത്. ജയിലിനേക്കാൾ പരിതാപകരമാണ് അവസ്ഥയെന്ന് കുട്ടികളും പറയുന്നു. രക്ഷിതാക്കൾ വരുമ്പോൾ കുട്ടികൾക്ക് നല്ല വസ്ത്രങ്ങൾ ധരിക്കാൻ കൊടുക്കുകയും വരി വരിയായി നിരത്തുകയും മറ്റും ചെയ്യും. അതിനു ശേഷം വസ്ത്രങ്ങൾ തിരിച്ചു ഊരി വാങ്ങുകയും പഴയപടി ആകുകയും ചെയ്യും.അനാധാലയ നടത്തിപ്പുകാർക്കെതിരെ പോലീസ് കേസെടുത്തു. ക്കുട്ടികളെ തിരിച്ചു രക്ഷിതാക്കളെ ഏൽപ്പിച്ചു.
അവലംബം ഹിന്ദുസ്ഥാൻ ടൈംസ്.
Post Your Comments