ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശിവ കരണ്‍(23) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പഠനത്തിനായി ആറ് മാസം മുമ്പാണ് ശിവ ഇവിടെയെത്തിയത്. വെള്ളിയാഴ്ച രാവിലെ നോര്‍ത്ത് അമേരിക്കയിലെ തെലുഗു അസോസിയേഷനാണ് മരണത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളെ അറിയിച്ചത്.
അമേരിക്കയില്‍ ഉന്നതപഠനത്തിന് പോകുന്നതിനായി പല ജോലികളും ശിവ വേണ്ടെന്ന് വച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായത്തിനായി കുടുംബം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരിക്കുകയാണ്.
Post Your Comments