Kerala

ഉപരാഷ്ട്രപതി തിങ്കളാഴ്ച കേരളത്തില്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് തിങ്കളാഴ്ച കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തുന്നത്.

കൊച്ചി ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍‌സ്റ്റേഷനില്‍ വിമാനമിറങ്ങുന്ന അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം കോട്ടയത്തെത്തും. കോട്ടയത്ത് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ബുധനാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരത്തു നിന്നാണ് അദ്ദേഹം തിരിച്ച് പോകുന്നത്.

shortlink

Post Your Comments


Back to top button