ന്യൂഡല്‍ഹി: ദാദ്രിയില്‍ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലഖിന്റെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ഫ്‌ളാറ്റുകള്‍ കൈമാറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. ഗ്രെയ്റ്റര്‍ നോയിഡയില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ അഖ്‌ലഖിന്റെ ഭാര്യയുടെയും സഹോദരങ്ങളായ ജാന്‍ മുഹമ്മദ് , അഫ്‌സല്‍ അഹമ്മദ്, സമീല്‍ അഹമ്മദ് എന്നിവരുടെ പേരുകളിലാണ് . ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 9.5 ലക്ഷം രൂപ ഫ്‌ളാറ്റിനായി ചിലവഴിച്ചു.
ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന് മൊത്തം 24 ലക്ഷത്തോളം രൂപ ചിലവായി.
Post Your Comments