റാഞ്ചി: രാഷ്ട്രീയ സ്വയം സേവക സംഘ (ആര്‍.എസ്.എസ്) ത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായും അതിന്റെ നേതാക്കളെ ഭീകരസംഘടനയുടെ നേതാക്കളുമായി തുല്യപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശരിയായ മറുപടിയാണ് ജാര്‍ഖണ്ഡിലെ ഹാഫുവ എന്ന മുസ്ലിം ഭൂരിപക്ഷ ഗ്രാമം.
രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് കൊള്ളയുടെയും കുറ്റകൃത്യങ്ങളുടെയും പിടിയിലായിരുന്നു ഇവിടുത്തെ യുവത്വം. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ഒരു ആര്‍.എസ്.എസ് നേതാവ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. ഹാഫുവയുടെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം ആര്‍.എസ്.എസ് നേതാവായ സിദ്ധി നാഥ് സിംഗാണെന്നാണ് ഗ്രാമീണര്‍ ഒന്നടങ്കം പറയുന്നത്. ഇവിടുത്തെ മിക്ക ചെറുപ്പക്കാര്‍ക്കും ദൈവതുല്യനാണ് സിംഗ്.
സിദ്ധി നാഥ് നിംഗ് ആര്‍.എസ്.എസിന്റെ ബീഹാര്‍, ജാര്‍ഖണ്ഡ് ഘടകങ്ങളുടെ മേധാവിയാണ്. കൂടാതെ ആര്‍.എസ്.എസിന്റെ സാമൂഹ്യ വികസന വിഭാഗമായ രാഷ്ട്രീയ സേവ ഭാരതിയുടെ ചെയര്‍പേഴ്സണുമാണിദ്ദേഹം. സാങ്കേതിക മേഖലകളിൽ സൗജന്യ പരിശീലനം നൽകാൻ സ്വന്തമായി കൽപ്പതരു എന്ന സ്ഥാപനം നടത്തുകയാണ് അദ്ദേഹം . സംസ്ഥാനത്തെ നൂറുകണക്കിന് ഗ്രാമങ്ങളിലെ യുവാക്കൾക്ക് കൽപ്പതരു സൗജന്യമായി പരിശീലനം നൽകുന്നുണ്ട് . ഇദ്ദേഹത്തെ നിസ്വാര്‍ത്ഥമായ സേവനമാണ് രണ്ട് ദശകമായി ഈ പ്രദേശത്ത് നിലനില്‍ക്കുന്ന സമുദായ സൗഹാര്‍ദ്ദത്തിന് കാരണമെന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു. ഇവിടുത്തെ യുവാക്കള്‍ക്ക്, പ്രത്യേകിച്ചും മുസ്ലിം യുവാക്കള്‍ക്ക് വലിയ ബഹുമാനമാണ് സിദ്ധി നാഥ് സിംഗിനോട്.
ഇവിടുത്തെ മാതാപിതാക്കള്‍ക്ക് നേരത്തെ പറയാനുണ്ടായുരുന്നത് ഗ്രാമത്തിന്റെ പിന്നോക്കാവസ്ഥയും ഇവിടുത്തെ യുവാക്കളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമായിരുന്നു. ഗ്രാമം സന്ദർശിച്ച സിംഗിന് കാണാൻ കഴിഞ്ഞത് ഊർജ്ജസ്വലരെങ്കിലും ലക്ഷ്യബോധമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ചെറുപ്പക്കാരെയാണ് . തുടർന്ന് തന്റെ എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക്ക് സിംഗ് അവരെ ക്ഷണിച്ചു . വലിയ മെഷീൻസുകളുടെ പ്രവർത്തനങ്ങൾ വളരെ പെട്ടെന്നാണ് ഗ്രാമത്തിലെ യുവാക്കൾ പഠിച്ചെടുത്തത്. ഹാഫുവയിലെ നൂറ്റിയൻപതിലധികം യുവാക്കൾക്ക് സിംഗ് വിദഗ്ദ്ധ പരിശീലനം നൽകിക്കഴി. എല്ലാവരും നല്ല ജോലികളിലെത്തിപ്പെട്ടതോടെ ഗ്രാമത്തിന്റെ അന്തരീക്ഷം തന്നെ മാറി . കുട്ടികൾ വിദ്യാഭ്യാസം ചെയ്തു തുടങ്ങി .ജീവിത നിലവാരം വർദ്ധിക്കുകയും ചെയ്തതോടെ ക്രിമിനൽ പ്രവർത്തനങ്ങളും കുറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ഹാഫുവയിൽ ക്രിമിനൽ കേസുകളിൽ ആരും പെട്ടിട്ടില്ലെന്ന് അഭിമാനത്തോടെ ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ ഹാഫുവയിലെ യുവാക്കൾ മിടുക്കന്മാരാണെന്നും അവരുടെ ഊർജ്ജസ്വലതയെ ശരിയായ ദിശയിൽ തിരിച്ചുവിടുക മാത്രമേ താൻ ചെയ്തുള്ളൂവെന്നും സിദ്ധി സിംഗ് വിനയത്തോടെ പറയുന്നു.
Post Your Comments