Kerala

നോക്കുകൂലി നല്‍കിയില്ല: പ്രവാസിയുടെ കൈയ്യും കാലും തല്ലിയൊടിച്ചു

കുന്നംകുളം: നോക്കുകൂലി കൊടുക്കാന്‍ വിസമ്മതിച്ചതിന് പ്രവാസിയുടെ കയ്യും കാലും ചുമട്ടുതൊഴിലാളികള്‍ തല്ലിയൊടിച്ചു. കല്ലുംപുറം പട്ടത്തുവീട്ടില്‍ രാജനാണ് (51)മര്‍ദ്ദനമേറ്റത്. പെരുമ്പിലാവ് കടവല്ലൂര്‍ സെന്ററില്‍ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. കല്ലുംപുറത്ത് രാജന്‍ പണിയുന്ന കെട്ടിടത്തിനായി ഇന്നലെ ടിപ്പറില്‍ സാധനങ്ങള്‍ ഇറക്കിയതിനെ തുടര്‍ന്ന് സി. ഐ. ടി. യു തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കി. നോക്കു കൂലിയുമായി ബന്ധപ്പെട്ടായിരുന്നു വാക്കുതര്‍ക്കം. രാജന്‍ പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പോലീസ് അനുമതിയോടെ സാധനങ്ങള്‍ ഇറക്കിയപ്പോള്‍ പതിനാറോളം തൊഴിലാളികള്‍ എത്തി രാജനെ മര്‍ദ്ദിക്കുകയായിരുന്നു.
 

shortlink

Post Your Comments


Back to top button