ന്യൂഡല്‍ഹി: അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 30 ശതമാനം സ്ത്രീകളാണ് പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചത്. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 24 ശതമാനമായിരുന്നു. ലോകത്ത് 24 ശതമാനം സ്ത്രീകളാണ് പോണ്‍ കാണുന്നതെന്നും അശ്ലീല വെബ്‌സൈറ്റായ പോണ്‍ഹബ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി.
സര്‍വേ പ്രകാരം, ലോകത്ത് ഏറ്റവും കൂടുതല്‍ പോണ്‍ ഉപയോക്താക്കള്‍ ഉള്ളത് അമേരിക്കയിലാണ്. ഒമ്പത് മിനിറ്റ് 51 സെക്കന്‍ഡ് ആണ് ഇവിടുത്തെ ശരാശരി പോണ്‍ സൈറ്റ് ഉപയോഗം. രണ്ടാംസ്ഥാനത്തുള്ള ബ്രിട്ടനില്‍ ഒമ്പത് മിനിറ്റ് 18 സെക്കന്‍ഡ് ആണ് ശരാശരി ഉപയോഗം. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒമ്പത് മിനിറ്റ് 30 സെക്കന്‍ഡ് ആണ് ഇവിടുത്തെ ശരാശരി ഉപയോഗം. പൊതുഅവധി ദിനം ഇന്ത്യയില്‍ പോണ്‍ സൈറ്റ് ഉപയോഗം കുറവാണെന്നും സര്‍വേയില്‍ കണ്ടെത്തി.
Post Your Comments