ഹെര്‍ത്ത്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പിടിച്ചെടുത്തു. ഹെര്‍ത്തിലെ കോണ്‍സുലേറ്റിന് സമീപത്ത് നിന്നാണിത് പിടിച്ചെടുത്തത്. അഫ്ഗാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിന്‍ഹ അറിയിച്ചതാണ് ഇക്കാര്യം.
പഞ്ചറായ ടയറോടുകൂടിയ കാര്‍ കോണ്‍സുലേറ്റിന് സമീപം ഏറെ നേരം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കാറില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളുള്ളതായി കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ മാസം ആദ്യവും ഹെര്‍ത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു.
പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയും ആക്രമണ ശ്രമമുണ്ടായത്.
Post Your Comments