ബെട്ടിയ: ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അജ്ഞാതന്‍ രണ്ട് യുവതികളെ തള്ളിയിട്ടു. ഇവരില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നിലഗുരുതരം. ശ്വേത വര്‍മ, മമത മിശ്ര എന്നിവരാണ് ട്രാക്കില്‍ തലയടിച്ചുവീണത്. . ഉത്തര്‍പ്രദേശ് സംത്കബിര്നഗര് ജില്ലയിലെ ഖാലിലാബാദ് സ്വദേശിനികളാണ് ഇവര്‍. ഗുരുതരപരിക്കേറ്റ മമതാ മിശ്ര ബെട്ടിയ സര്‍ക്കാര്‍ ആശുപത്രിയതില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബെട്ടിയ റെയില്‍വേ സ്റേഷനു സമീപമായിരുന്നു സംഭവം നാര്കഡിയഗഞ്ച്-ഹാജിപുര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്നു ഇവര്‍. സംഭവത്തിനു പിന്നിലെ കാരണം അറിവായിട്ടില്ല.
Post Your Comments