India

പൊതുജനം സൈനികവേഷം വില്‍ക്കാനോ ധരിക്കാനോ പാടില്ലെന്ന് സൈന്യത്തിന്റെ നിര്‍ദ്ദേശം

ചണ്ഡീഗഢ്: സൈനികര്‍ ജോലിസമയത്തും വിശ്രമ വേളകളിലും ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കാനോ വില്‍ക്കാനോ പാടില്ലെന്ന് സൈന്യത്തിന്റെ നിര്‍ദ്ദേശം. ഇത്തരം വേഷങ്ങള്‍ ധരിക്കുന്നത് നിയമവിരുദ്ധമാണെന്നും നിര്‍ദ്ദേശം ഇന്ത്യ മുഴുവന്‍ ബാധകമാണെന്നും സൈന്യം അറിയിച്ചു.

സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, പൊലീസ്, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയും സൈന്യത്തിന്റെ വേഷം ധരിക്കരുതെന്നും കരസേനാ വക്താവ് ചണ്ഡീഗഢില്‍ പറഞ്ഞു. പലപ്പോഴും ഭീകരാക്രമണത്തിനെത്തുന്നവര്‍ സൈന്യത്തിന്റെ വേഷമാണ് ധരിക്കുന്നതെന്നും സാധാരണക്കാര്‍ ഇത്തരം വേഷം ധരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്തര്‍ക്ക് പോലും സംശയമുണ്ടാക്കുന്ന കാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.

വിമുക്ത ഭടന്മാരോട് സൈനിക യൂണിഫോം പൂര്‍ണ്ണമായോ യൂണിഫോമിന്റെ ഭാഗങ്ങളോ ധരിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫാഷന്റെ ഭാഗമായി സൈനികവേഷം ധരിക്കുന്നതിനെതിരെ വ്യാപക പ്രചാരണം നടത്താനാണ് സൈന്യം തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button