ജിദ്ദ: ജിദ്ദയിലെ ജാമിഅ ഏരിയയിലെ തീപിടുത്തത്തില്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ കത്തി നശിച്ചു. അമീര്‍ മുത്അബ് സൂഖിലാണ് തീപിടുത്തമുണ്ടായത്. പതിനഞ്ചോളം കടകള്‍ തീപ്പിടുത്തത്തില്‍ ചാരമായി മാറി. ആളപായമില്ല. അഞ്ച് മില്യണ്‍ സൗദി റിയാലിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.ഉടന്‍ തന്നെ അഗ്നിസേന വിഭാഗമെത്തിയതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് തീ പടരാതിരിക്കുവാനും ആളിക്കത്തുന്ന തീ അണക്കുവാനും കഴിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments