Gulf

പെണ്‍കുട്ടികള്‍ കോളേജ് ബസിനുള്ളില്‍ പുകവലിച്ചു, ഡ്രൈവര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പുറമെ 300 ചാട്ടയടി

റിയാദ്: പെണ്‍കുട്ടികളെ കോളജ് ബസിനുള്ളില്‍ പുകവലിക്കാന്‍ അനുവദിച്ചതിന് ഡ്രൈവര്‍ക്ക് ചാട്ടയടിയും ജയില്‍ ശിക്ഷയും. സംഭവം നടന്നത് സൗദി അറേബ്യയിലാണ്. ഡ്രൈവര്‍ക്ക് സൗദി കോടതി മൂന്ന് വര്‍ഷം തടവും 300 ചാട്ടവാറടിയും ശിക്ഷ വിധിച്ചത് കോളജ് വിദ്യാര്‍ഥിനികള്‍ ബസില്‍ പുകവലിക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ്. പെണ്‍കുട്ടികളില്‍ ചിലര്‍ ബസില്‍ വെച്ച് ഡ്രൈവറുടെ മുന്നില്‍ മുഖാവരണം നീക്കം ചെയ്തതായും പറയുന്നുണ്ട്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് അറബിക് ദിനപ്പത്രമായ സദയാണ്. ഒരു ഷോപ്പിങ് മാളില്‍ വെച്ചാണ് ചെറുപ്പക്കാരനായ ഡ്രൈവറെ കോളജ് വിദ്യാര്‍ഥികളോടൊപ്പം സൗദിയിലെ മതപോലീസ് പിടികൂടിയത്.

ശിക്ഷ വിധിച്ചത് മക്ക പ്രൊവിന്‍സിലുള്ള തൈഫ് കോടതിയാണ്. ഡ്രൈവറുടെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം കോളജ് സമയത്തിന് മുമ്പും അതിന് ശേഷവും വിദ്യാര്‍ഥിനികളെ പുറത്ത് കൊണ്ടുപോയി എന്നതാണ്. കോടതി ചൂണ്ടിക്കാട്ടുന്നത് ബസില്‍ വെച്ച് പെണ്‍കുട്ടികളെ ഡാന്‍സ് കളിക്കാനും പുക വലിക്കാനും അനുവദിച്ചത് ഇസ്ലാമിക നിയമങ്ങളെയും വിദ്യാഭ്യാസ നയങ്ങളെയും ലംഘിക്കുന്നതാണെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button