Cinema

ചുംബന സമരത്തെ വിമര്‍ശിച്ച് നടി ഷീല

ചുംബനസമരത്തെ വിമര്‍ശിച്ച് നടി ഷീല. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഷീല. പുതുവത്സര ദിനത്തില്‍ കോഴിക്കോട് അരങ്ങേറിയ ചുംബന സമരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചുംബന സമരങ്ങള്‍ വൃത്തികെട്ട രീതിയിലാണെന്നാണ് ഷീല കുറ്റപ്പെടുത്തിയത്.

ഇന്ന് ചുംബന സമരം നടത്തിയവര്‍ നാളെ എന്ത് സമരം നടത്തുമെന്ന് ചോദിച്ചു. എന്ത് ഉദ്ദേശത്തോടെയാണ് അവര്‍ നടത്തിയതെങ്കിലും അങ്ങനെ ചെയ്യാന്‍ പാടില്ല. അതിന് ചുംബിക്കണോ? ഞാന്‍ അതിന് എതിരാണ്. കേരളത്തിലുള്ള പെണ്ണുങ്ങളാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഓരോ കാര്യങ്ങള്‍ക്കും ഓരോ സ്ഥലങ്ങളുണ്ട്. ഇവിടെ ചെയ്യുന്ന കാര്യങ്ങള്‍ റോഡില്‍ ചെന്നു നിന്ന് ചെയ്യേണ്ടതുണ്ടോ? വിദേശത്ത് തുണി പോലുമില്ലാതെ റോഡിലൂടെ സമരം നടത്തുന്നവരുണ്ട്. ഈ ചുംബിക്കുന്നവരൊക്കെ ഇങ്ങനെ ഓടുമോയെന്നും ഷീല ചോദിക്കുന്നു.

മേനീ പ്രദര്‍ശനം ഞങ്ങളുടെ കാലത്ത് ഇല്ലായിരുന്നു. വലിയൊരു തമിഴ് ചിത്രത്തിനുവേണ്ടി സ്വിമ്മിങ് ഡ്രെസ് ഇടണമെന്ന് പറഞ്ഞിട്ടും താന്‍ ചെയ്തില്ല. കപാലിക എന്ന ചിത്രത്തില്‍ ഞാന്‍ അഭിസാരികയായാണ് അഭിനയിച്ചത്. എന്നാല്‍ ആ ചിത്രത്തില്‍ ഒരു മോശം രംഗങ്ങളും ഉണ്ടായിരുന്നില്ല. ഹരി പോത്തന്‍ എന്നോടാണ് രതിനിര്‍വേദം സിനിമയുടെ കഥ ആദ്യം പറയുന്നത്. കഥ കേട്ടയുടന്‍ ആ വേഷം ചെയ്യില്ലെന്ന് താന്‍ അറിയിച്ചുവെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button