ജിദ്ദ: സൗദിയിലെ ജിസാനില്‍ ഷെല്ലാക്രമണത്തില്‍ സൗദി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. യുദ്ധ ഭീക്ഷിണിയെ തുടര്‍ന്ന് സൗദി യെമന്‍ അതിര്‍ത്തിക്കു സമീപത്തെ വീട്ടില്‍ നിന്നും താമസം മാറിയ വിദ്യാര്‍ത്ഥിനി തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി കുടുംബാംഗങ്ങളോടൊപ്പം വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ മാതാവിന് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments