റെയില്‍വേയില്‍ 18252 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 930034800+ 4200 ഗ്രേഡ് പേ ഉള്ള തസ്തികകളാണ് ഇവ. അതായത് തുടക്കത്തില്‍ത്തന്നെ 40000 ത്തോളം രൂപ സാലറി ഇനത്തില്‍ മാത്രം ലഭിക്കും. കേരളം ഉള്‍പെടുന്ന തിരുവനന്തപുരം ആര്‍.ആര്‍.ബിക്ക് കീഴില്‍ തന്നെ 488 ഒഴിവുകള്‍ ഉണ്ട്.
ജനുവരി 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി . ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 100 രൂപയാണ് അപേക്ഷ ഫീസ്. എന്നാല്‍ മുസ്ലിം ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തിന് ഫീസ് വേണ്ട. പ്രായ പരിധി 18-32. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത് . യോഗ്യത ഉള്ളവര്‍ തീര്‍ച്ചയായും അപേക്ഷിക്കുക .
Post Your Comments