ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ ഇന്ത്യ കണ്ടെത്തി. ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയയവരെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഭീകരരായ അസ്ഫാഖ് അഹമദ്, ഹാഫിസ് അബ്ദുല്‍ ഷാകുര്‍, കാഷിം ജാന്‍, മസൂദ് അസ്ഹര്‍ എന്നിവരാണ് ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍.പാക്കിസ്ഥാനിലെ മാര്‍ക്കസിലാണ് ഭീകരാക്രമണത്തിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി എ.എന്‍.ഐ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് നാസിര്‍ ഖാന്‍ ജാന്‍ജുവയോട് ആവശ്യപ്പെട്ടു.
വ്യോമതാവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഭീകരാക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികരും ആറു ഭീകരരുമാണ് കൊല്ലപ്പെട്ടത്. നേരത്തെ, ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ അടിയന്തര നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായാന്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂ എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Post Your Comments