Kerala

വീരമൃത്യു വരിച്ച മലയാളി സൈനികനെ അനുസ്മരിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ വീരമൃത്യുവടഞ്ഞ ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന് ആദരാഞ്ജലികളര്‍പ്പിച്ച് നടന്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേണല്‍ നിരഞ്ജന്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ അസ്വസ്ഥനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്. ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ബലിയര്‍പ്പിച്ചവരുടെ കുടുംബങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ല. ലഫ്.കേണല്‍ നിരഞ്ജനെ ഓര്‍ത്ത് അഭിമാനിക്കുകയാണ്. ഞങ്ങള്‍ എല്ലാവരും നിരഞ്ജനെ ഓര്‍ത്ത് അഭിമാനിക്കുകയാണ്.

ദൈവം നിരഞ്ജന്റെ ആത്മാവിന് ശാന്തിയേകട്ടെ. നിരഞ്ജന്റെ കുടുംബത്തിന് നന്മകളുണ്ടാവട്ടയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

For the last one week ,I have been upset about the pathankot encounter. I don’t have any words to console the families…

Posted by Mohanlal on Wednesday, January 6, 2016

shortlink

Post Your Comments


Back to top button