അഹമ്മദാബാദ്: ഭീകരതയെ തോല്‍പ്പിക്കാന്‍ ഇന്ത്യയോടൊപ്പം ബ്രിട്ടനുണ്ടാവുമെന്ന് ബ്രിട്ടീഷ് തൊഴില്‍ മന്ത്രി പ്രീതി പട്ടേല്‍. പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ അഹമ്മദാബാദില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
ഗുജറാത്തില്‍ വേരുകളുള്ള അവര്‍ ത്രിദിന സന്ദര്‍ശനത്തിനാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പ്രീതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച കൊല്‍ക്കത്തയിലേക്ക് പോകുന്ന പ്രീതി ബംഗാള്‍ ഗ്ലോബല്‍ ബിസിനസ്സ് സമ്മിറ്റിലും പങ്കെടുക്കും.
Post Your Comments