Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ , നിയമസഭയിലേക്ക് 39 സീറ്റുകളുടെ വിജയ ലക്‌ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 മണ്ഡലങ്ങളില്‍ ജയ സാധ്യത ലക്ഷ്യമിട്ട് ബി.ജെ.പി പ്രവർത്തനം ആരംഭിച്ചു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ ഡിവിഷനുകളിലേക്ക് ലഭിച്ച വോട്ടു നില അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്..69 ഇടത്ത് ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ റിപ്പോർട്ടിൽ ഉള്ളത്.മഞ്ചേശ്വരം,കാസര്‍ഗോഡ്,നേമം മണ്ഡലങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടിയത് പാർട്ടിക്ക് കൂടുതൽ ആവേശമുമുണര്‍ത്തുന്നു.
മുപ്പതിനായിരം മുതല്‍ മുപ്പത്തി അയ്യായിരം വോട്ടുകള്‍ വരെ നേടിയ 14 മണ്ഡലങ്ങള്‍ വേറെയുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശാല, കോവളം, ആറന്മുള, മാവേലിക്കര,ചെങ്ങന്നൂർ,കൊട്ടാരക്കര,കരുനാഗപ്പള്ളി,കൊടുങ്ങല്ലൂര്‍,പുതുക്കാട്,നാട്ടിക, നെന്മാറ, കുന്നമംഗലം തുടങ്ങിയ .മണ്ഡലങ്ങളിലോക്കെ വോട്ടിംഗ് ശതമാനം വളരെ ഉയർന്ന നിലയിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കുന്നുണ്ടെന്നാണ് അറിവായിട്ടുള്ളത്.

shortlink

Post Your Comments


Back to top button