India

ഇന്ത്യയും വൈകാതെ കീഴടക്കുമെന്ന് ഐ.എസ്

ഹൈദരാബാദ്: ഇന്ത്യയെ വൈകാതെ കീഴടക്കുമെന്ന് ആഗോള ഭീകരസംഘടനയായ ഐ.എസ്.ഐ.എസ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുൾ മുസ്ലിമീൻ പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസാദുദീൻ ഒവൈസിക്ക് അയച്ച ഭീഷണി സന്ദേശത്തിലാണ് ഐ.എസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സംസാരിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. ഇന്ത്യയിലേക്കും ഇസ്ലാമിക് സ്റ്റേറ്റ് ഉടൻ എത്തുമെന്ന് നിങ്ങൾ അറിയുക- എന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.

ഇന്ത്യയിലെ മുസ്ലിംകളെ അപമാനിക്കുന്ന നിങ്ങളുടെ രീതി നിങ്ങളുടെ നാശത്തിന് തന്നെ കാരണമാകുമെന്ന് മറ്റൊരു ട്വീറ്റിൽ ഭീഷണിപ്പെടുത്തുന്നു. ഇതിന് താൻ മറുപടി നൽകിയിട്ടുണ്ടെന്നും ഒവൈസി പറയുന്നു. അടുത്തിടെ ഐഎസ് ഇസ്ലാം വിരുദ്ധസംഘമാണെന്ന നിലപാട് ഒവൈസി പരസ്യമായി പറഞ്ഞിരുന്നു. . ഇതാണ് ഭീഷണിക്ക് കാരണമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button