ന്യൂഡല്‍ഹി : യാത്രക്കാരെ ആകര്‍ഷിക്കാന്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ. ഇപ്പോള്‍ 899 രൂപയ്ക്ക് എയര്‍ഏഷ്യയില്‍ യാത്ര ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ഓഫര്‍. ഗോഹട്ടി-ഇംഫാല്‍ റൂട്ടിലാണ് അടിസ്ഥാന നിരക്കായ 899 രൂപയ്ക്കു ടിക്കറ്റ് ലഭിക്കുക.
കൊച്ചി-ബംഗളൂരു റൂട്ടില്‍ 1,299 രൂപ, ബംഗൂളുരു-ചണ്ഡിഗഡ് റൂട്ടില്‍ 3499 രൂപ, ഡല്‍ഹി-വിശാഖപട്ടണം റൂട്ടില്‍ 2,499 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ജനുവരി 10 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓഫര്‍ നിരക്കില്‍ മേയ് ഒന്നിനും 2017 ഫെബ്രുവരി അഞ്ചിനുമിടയ്ക്കു യാത്ര ചെയ്യാം. മറ്റു വിമാന കമ്പനികളുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് ഓഫര്‍. ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി സ്പൈസ് ജെറ്റും ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments