Kerala

സ്‌കൂളുകളുടെ അംഗീകാരം, ലീഗ് ഇടപെട്ടതിന്റെ തെളിവ് പുറത്ത്

കോഴിക്കോട്: സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനെതിരെ മുസ്ലീം ലീഗ്  പ്രവര്‍ത്തിച്ചതിന്റെ തെളിവുകല്‍ പുറത്ത്. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കിലും സ്‌കൂളിന് അംഗീകാരം നല്‍കരുതെന്ന് കാണിച്ച് സര്‍ക്കാര്‍ ഫയലില്‍ നിന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ കത്ത് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. ആ കത്തിന്റെ പകര്‍പ്പാണ് പുറത്തായത്.

ഡിപിഐ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് കോഴിക്കോട് പുറക്കാട് വിദ്യാസദനം മോഡല്‍ സ്‌കൂളിന്റെ അംഗീകാരത്തിന് ശുപാര്‍ശ ചെയ്തത്. കെപിഎ മജീദിന്റെ കത്തിനെത്തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് 2015 നവമ്പര്‍ ഒമ്പതിന് പുറത്തിറക്കിയ അംഗീകാരം നല്‍കിയ സ്‌കൂളുകളുടെ പട്ടികയില്‍ നിന്നും സ്ഥാപനത്തെ ഒഴിവാക്കുകയായിരുന്നു. സ്‌കൂളിന്റെ അംഗീകാരത്തിനെതിരെ ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയാണ് കത്ത് കൊടുത്തത്.

 

സ്‌കൂളുമായി പാര്‍ട്ടിയ്ക്കുള്ള പ്രശ്‌നങ്ങള്‍ തീരുന്നതു വരെ അംഗീകാരം നല്‍കണ്ട എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മാനദണ്ഡം പാലിക്കാത്ത നിരവധി സ്‌കൂളുകളുടെ പേര് പട്ടികയിലുണ്ട്.

shortlink

Post Your Comments


Back to top button