Gulf

സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു

ജിദ്ദ: സൗദിയിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി സുലൈമാന്‍ അല്‍ ഹംദാന്‍ അറിയിച്ചു. റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കുക. ചിലവ് കുറച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണിതിലൂടെ ഉദ്ദേശിക്കുന്നത്.

സൗദി സിവില്‍ ഏവിയേഷന്റെ കീഴില്‍ പ്രത്യേക കമ്പനി രൂപീകരിച്ചാണിത് സാധ്യമാക്കുക. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്ന പദ്ധതി ഈ വര്‍ഷം നടപ്പാക്കും. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളം എന്നിവ അടുത്ത വര്‍ഷമായിരിക്കും സ്വകാര്യവല്‍ക്കരിക്കുകയെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി സുലൈമാന്‍ അല്‍ ഹംദാന്‍ അറിയിച്ചു.

സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുന്നതോടെ വിമാനത്താവളങ്ങളിലെ സംവിധാനങ്ങളെല്ലാം സ്വകാര്യ കമ്പനിയുടെ പരിധിയില്‍ ആയിരിക്കും. നിലവില്‍ സൗദിയിലെ വിമാനത്താവളങ്ങളിലെല്ലാം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇത് പൂര്‍ത്തിയാവുന്നതോടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി തലവന്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button