മധുര : മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ബോംബേറ്. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്‍.എസ്.ജി പരിശോധിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം നടന്നത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം പരിശോധിച്ചു.
ബോംബുകളില്‍ ഒരെണ്ണം മാത്രമേ പൊട്ടിയുള്ളുവെന്നും സമീപത്ത് നിന്നും പൊട്ടിയ ബിയര്‍ കുപ്പികള്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ സാമൂഹിക വിരുദ്ധര്‍ നടത്തിയതാണ് ബോംബേറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഭീകരാക്രമണമാണെന്ന ധാരണ പൊലീസ് തള്ളികളഞ്ഞു.
ക്ഷേത്ര ഭാരവാഹികളോട് മൊബൈല്‍ ഫോണുകള്‍ക്ക് പകരം ജമ്മറുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായും സുരക്ഷാ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും എന്‍.എസ്.ജി ഡി.എസ്.പി വിശ്വനാഥന്‍ അറിയിച്ചു. അതേസമയം ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും മതിയായ സുരക്ഷയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments