കോട്ടയം: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ ജനരക്ഷായാത്രയെ പരിഹസിച്ച് പി.സി.ജോര്‍ജ്ജ്. നാലേമുക്കാല്‍ വര്‍ഷം ഭരിച്ചിട്ടും ജനരക്ഷായാത്ര നടത്തേണ്ടി വന്നത് കോണ്‍ഗ്രസിന്റെ ഗതികേടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്റേത് സ്വയം രക്ഷായാത്രയാണെന്നും ജോര്‍ജ്ജ് പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് നയിക്കുന്ന ജനരക്ഷായാത്ര ജനുവരി നാലിനാണ് തുടങ്ങിയത്. ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരം ശംഖുമുഖത്താണ് യാത്ര അവസാനിക്കുക.
Post Your Comments