Cinema KaryangalWriters' Corner

മലയാള സിനിമയില്‍ പരീക്ഷണങ്ങളുടെ പുതുമഴയുമായി ഇതിഹാസ സ്റ്റൈൽ എന്നീ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ ബിനു എസ്

അമൽ ദേവ

ബിനു എസ് എന്ന സംവിധായകന്റെ പേര് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുകയാണ് സിനിമാപ്രേമികൾക്കിടയിൽ അദ്ദേഹം ആദ്യമേ തന്നെ ഇതിഹാസ എന്നാ പുത്തൻ ആശയമുള്ള ഫാന്റസി പ്രമേയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു ഇപ്പോൾ സ്റ്റൈൽ എന്ന മലയാള സിനിമ കണ്ട വ്യത്യസ്തമായ ഒരു മാസ് ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും മലയാളം സിനിമാപ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അതും ഈ പുതുവർഷത്തിൽ തന്നെ പുതുമയുള്ള വേറിട്ട പരീക്ഷണങ്ങളുടെ രാജാവ് എന്നു തന്നെ നമുക്ക് ബിനുവിനെ വിളിക്കാം കാരണം ബിനുവിന്റെ ആദ്യ ചിത്രമായ ഇതിഹാസ ഒരു പുതുമയുള്ള പരീക്ഷണമായിരുന്നു അത് വൻവിജയമായപ്പോൾ വേണമെങ്കിൽ ബിനുവിന് അടുത്ത ചിത്രം ഒരു സൂപ്പർ സ്റ്റാറിനെ വച്ച് സേഫ് സോണിൽ നിന്ന് ചെയ്യാമായിരുന്നു പക്ഷെ അവിടെയും ബിനു പരീക്ഷണം ഇഷ്ടപ്പെട്ടു ഉണ്ണി മുകുന്ദൻ എന്ന സ്റ്റ്യ്ലിഷ് യൂത്ത് ഹീറോയെ വച് മലയാളം കണ്ടിട്ടില്ലാത്ത തരത്തിൽ പുതുമയുള്ള ഒരു മാസ് ആക്ഷൻ ചിത്രം ഇപ്പോൾ ആ പരീക്ഷണത്തിലും ബിനു ഇരട്ടിവിജയം നേടിയിരിക്കുകയാണ്

ഉണ്ണി മുകുന്ദൻ എന്ന നടന്റെ ഒറ്റയ്ക്കുള്ള ആദ്യ ഹിറ്റ് കൂടിയാണ് സ്റ്റൈൽ ഉണ്ണിമുകുന്ദന്റെ മാസ് ആക്ഷൻ ടൈപ്പ് ലൂക്കും റൊമാന്റിക് ലുക്കും ഒരേ സമയം ഒരേ ചിത്രത്തിൽ പൂർണമായും ഉപയോഗിച്ച ആദ്യസംവിധായകനും ബിനുവാണ് ഒപ്പത്തിനൊപ്പം നിൽക്കുന്ന ടോവിനോ തോമസും ബിനുവിന്റെ കണ്ടെത്തലിലൂടെ ഇപ്പോൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത സ്റ്റൈൽ തീയറ്ററുകളിൽ ഗംഭീര കളക്ഷനുമായി ആദ്യവാരം പിന്നിടുകയാണ്.തമിഴും തെലുങ്കും മാസ് ചിത്രങ്ങൾ മാത്രം കണ്ടു ശീലിച്ച മലയാളിക്ക് മലയാള സിനിമയ്ക്ക് സ്വന്തമായ് ഒരു മാസ് ആക്ഷൻ ചിത്രം സമ്മാനിക്കാൻ ബിനുവിനു കഴിഞ്ഞു ബിനുവിന്റെ ഇതിഹാസ വിജയം ആയിരുന്നു ഇപ്പോൾ സ്റ്റൈൽ ഇരട്ടിവിജയം ഇനിയും ബിനുവിന്റെ ചിത്രങ്ങൾക്കായ് മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നു വർദ്ധിച്ച ആകാംക്ഷയോടെ എന്തായിരിക്കും ബിനു തങ്ങൾക്കായ് കാത്തുവച്ചിരിക്കുന്ന അടുത്ത പുതുമയുള്ള ചിത്രം !!

shortlink

Post Your Comments


Back to top button