ശ്രീനഗര്‍: പാത്താന്‍കോട്ട് വ്യോമസേന താവള ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴും ഭീകരര്‍ ഏതുവഴിയാണ് അതിര്‍ത്തി കടന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ അതിര്‍ത്തിയില്‍ ഭീകരര്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ താങ്ദാര്‍ അതിര്‍ത്തിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ആറോളം ഭീകരരുടെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. കൂടുതല്‍ ആക്രമണങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നതിന്റെ സൂചനകളും ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Post Your Comments