പത്താന്‍കോട്ട്: സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ പോയി വരു വഴിയാണ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിന്റെ അവകാശവാദം പൊളിയുന്നു. എസ്.പി മുമ്പൊരിക്കലും ക്ഷേത്രത്തില്‍ വന്ന് കണ്ടിട്ടില്ലെന്ന് ക്ഷേത്ര മേല്‍നോട്ടക്കാരന്‍ സോം വെളിപ്പെടുത്തി.
ഡിസംബര്‍ 31 ന് രാത്രി 8.30 ഓടെ സിംഗ് തന്നെ ഫോണില്‍ വിളിച്ച് ക്ഷേത്രം അടയ്ക്കരുതെന്നാവശ്യപ്പെട്ടു. സന്ദര്‍ശനത്തിന് വരുന്നുണ്ടെന്നായിരുന്നു എസ്.പി പറഞ്ഞത്. എന്നാല്‍ ക്ഷേത്രം അടയ്‌ക്കേണ്ട സമയമായതിനാല്‍ താന്‍ അതിനെ എതിര്‍ത്തു. പക്ഷേ എസ്.പി തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് സോം പറഞ്ഞു. എസ്.പിയുടെ സുഹൃത്തായ ജ്വല്ലറിയുടമ അന്ന് രണ്ട് പ്രാവശ്യം തന്നെ വന്ന് കണ്ടിരുന്നു. അദ്ദേഹത്തേയും അവിടെ മുമ്പ് കണ്ടിട്ടില്ലെന്നും ക്ഷേത്രം മേല്‍നോട്ടക്കാരന്‍ പറഞ്ഞു.
സല്‍വീന്ദര്‍ സിംഗിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചനയുണ്ട്.
Post Your Comments