തിരുവനന്തപുരം: അധികമാര്‍ക്കുമറിയാത്ത ഒരു കാര്യമാണ് ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും സന്തോഷ് ട്രോഫി ജേതാക്കളും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരം നിയന്ത്രിച്ചത് ഒരു വൈദികനാണ് എന്നുള്ളത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാഗംമായ ഫാ. ജോയ് സി. മാത്യൂവാണ് അത്. ഇദ്ദേഹത്തിന്റെ രംഗപ്രവേശം ജി വി രാജ ഫുട്‌ബോള്‍ ഫുട്‌ബോള്‍ മത്സരം നിയന്ത്രിച്ചുകൊണ്ടാണ്. ഫാദര്‍ കാല്‍പ്പന്തുകളിയില്‍ ആകൃഷ്ടനാവുന്നത് കുട്ടിക്കാലത്ത് തീരദേശ സ്‌കൂളില്‍ പഠനം നടത്തുമ്പോഴാണ്. ട്രിവാന്‍ട്രം ജില്ലാ ടീമില്‍ പതിനാലാം വയസില്‍ അംഗമായ ഫാദര്‍ നിരവധി സംസ്ഥാന മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.
സെമിനാരി പഠനം കഴിഞ്ഞ് വൈദികനായ ശേഷവും ഫുട്‌ബോള്‍ ഭ്രമം ഫാദറിനെ വിട്ടു പോയില്ല. 2004 ലാണ് ജില്ലാ മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള റഫറി യോഗ്യതാ പരീക്ഷ ഇദ്ദേഹം പാസായത്. 2015 ല്‍ ഓള്‍ ഇന്ത്യാ മത്സരങ്ങള്‍ നിയന്ത്രിക്കുവാനുള്ള കാറ്റഗറി-2 ലൈസന്‍സും ഫാദര്‍ സ്വന്തമാക്കി. ഒടുവില്‍ ദേശീയ റഫറി കുപ്പായമണിഞ്ഞത് ഐ ലീഗ് അണ്ടര്‍ ട്വന്റി മോഹന്‍ബഗാന്‍-സാല്‍ക്കോഗര്‍ മത്സരത്തിലാണ്. പൂനൈയിലെ ഐ ലീഗ് മത്സരങ്ങള്‍ നിയന്ത്രിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. ഫോ. ജോയ് പൊയ്പ്പള്ളി വിളാകം പരേതനായ ക്ലീറ്റസിന്റെയും അല്‍ഫോന്‍സയുടെയും മൂന്നാമത്തെ പുത്രനാണ്. ഇപ്പോള്‍ ജി വി രാജാ സ്‌കൂളില്‍ വിഎച്ച്എസ് സിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകനായി നിയമിതനായിരിയ്ക്കുകയാണ് ഫാദര്‍ ജോയ്.
Post Your Comments