Kerala

സവാരി നടത്തുന്നത് പരുക്കേറ്റ ആനയെ ഉപയോഗിച്ച്, അധികൃതര്‍ കണ്ണടയ്ക്കുന്നു

മൂന്നാര്‍: പരുക്കു വകവയ്ക്കാതെ സവാരി നടത്തി ആനസവാരി കേന്ദ്രത്തില്‍ ആനയോടു ക്രൂരത കാട്ടുന്നു. ലാഭം നോക്കി ക്രൂരതയ്ക്കിരയാക്കിയത് മാട്ടുപ്പെട്ടി റോഡിലെ സവാരി കേന്ദ്രത്തില്‍ കാലിലും തുടയുടെ ഭാഗത്തും ചെവിക്കു പിന്നിലുമായി മൂന്നു പരുക്കുള്ള ആനയെയാണ്. ആനയ്ക്ക് ഇതുവരെ ചികിത്സ ലഭ്യമായിട്ടില്ല.

ആനകള്‍ക്ക് ആവശ്യമായ വിശ്രമവും കൃത്യമായ ഇടവേളകളില്‍ ലഭിക്കാറില്ല. രാവിലെ 10 ന് തുറക്കുന്ന പാര്‍ക്കില്‍ ആനസവാരി രാത്രി ഒന്‍പതു മണി വരെ തുടരും. ഇവിടെ സവാരി നടത്തുന്നത് എട്ട് ആനകളാണ്. രാജസ്ഥാന്‍ സ്വദേശിനി കഴിഞ്ഞ വര്‍ഷം കല്ലാറില്‍ വിനോദയാത്രയ്‌ക്കെത്തിയപ്പോള്‍ ആനയുടെ ചവിട്ടേറ്റു മരിച്ചതിനെത്തുടര്‍ന്ന് ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. അന്വേഷണത്തില്‍ അനുമതിയില്ലാതെയാണ് പ്രവര്‍ത്തനമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരാഴ്ചയോളം ഇത് അടച്ചിട്ടു. എന്നാല്‍ അധികാരികളുടെ മൗനാനുവാദത്തോടെ സംഭവത്തിന്റെ ചൂടാറിയതോടെ വീണ്ടും ഇത് തുടരുകയാണ്.

shortlink

Post Your Comments


Back to top button