Kerala

കൂട്ടബലാത്സംഗത്തിന് ശേഷം നഗ്നയായി വീട്ടില്‍പോകാന്‍ ആവശ്യം: പെണ്‍കുട്ടി ജീവനൊടുക്കി

റായ്പൂര്‍: പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നഗ്നയായി വീട്ടിലേക്ക് പോകാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി.  ഛത്തീസ്ഗഢിലെ റയ്പൂരിലുള്ള ടെന്‍ഡ നബപാഡയിലാണ് സംഭവം. 15 കാരിയെ ബലാത്സംഗം ചെയ്തശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പേഴ്‌സും പണവും മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞു. പെണ്‍കുട്ടിയോട് വസ്ത്രം ധരിക്കാതെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വഴിയരികില്‍ ഉണ്ടായിരുന്ന മരത്തില്‍ കയ്യിലുണ്ടായിരുന്ന ഷാള്‍ ഉപയോഗിച്ചാണ് പെണ്‍കൂട്ടി തൂങ്ങിമരിച്ചത്.

അടുത്ത ഗ്രാമത്തില്‍ ഉത്സവം കാണാനായി സുഹൃത്തിനൊപ്പം പോയ പെണ്‍കുട്ടിയെ മടങ്ങിവരുന്ന വഴി  സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി പെണ്‍കുട്ടിയെ സമീപമുള്ള കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button