മുംബയ്: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സരോഷ് ഹോമി കപാഡിയ (68) അന്തരിച്ചു. ഇന്നലെ മുംബയിലാണ് അന്ത്യം. ഇന്ത്യയുടെ 38ാമത് ചീഫ് ജസ്റ്റിസാണ് കപാഡിയ. സംസ്‌കാരം ഇന്ന് മുംബയിൽ നടക്കും.
മുംബയ് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിരുദം നേടിയ കപാഡിയ 1974ൽ ബോംബെ ഹൈക്കോടതി അഭിഭാഷകനായാണ് എൻറോൾ ചെയ്തത്. 2010 മെയ് 12 മുതൽ 2012 സെപ്റ്റംബർ 18ന് വരെയാണ് കപാഡിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ടിച്ചത്.
Post Your Comments