പത്തനംതിട്ട: നേത്ര ഇനി ശബരിമലയെ നിരീക്ഷിക്കും. ശബരിമലയുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷയ്ക്കായി നേത്ര ക്യാമറയെ രംഗത്തെത്തിച്ചു. തീവ്രവാദ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ശബരിമലയുടെ സുരക്ഷയ്ക്കായി അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളായ നേത്രയെ രംഗത്തിറക്കിയത്. ഇന്നലെ സന്നിധാനത്തിനു മുകളിലൂടെ നേത്ര പരീക്ഷണ പറക്കല്‍ നടത്തി. മുബൈ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്പകന ചെയ്ത നേത്ര മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.
രണ്ട് എച്ച് ഡി ക്യാമറകള്‍ അടങ്ങിയിട്ടുള്ള നേത്രയ്ക്ക് 200 മീറ്റര്‍ ഉയരത്തില്‍ നിന്നുവരെ വ്യക്തമായ എച്ച് ഡി ചിത്രങ്ങള്‍ അയക്കാന്‍ സാധിയ്ക്കും. താഴെ നിന്ന് റിമോട്ട് കന്‍ട്രോള്‍ വഴി പ്രവര്‍ത്തിപ്പിക്കാവുന്ന നേത്ര ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വരെ സഞ്ചരിച്ച് ചിത്രങ്ങള്‍ എടുക്കും. വനപ്രദേശങ്ങള്‍, സന്നിധാനം, പമ്പയില്‍ നിന്നുള്ള വഴികള്‍, എല്ലാം ഇനി നേത്ര നിരീക്ഷിയ്ക്കും. സിആര്‍പിഎഫിന്റെ കൈവശമുള്ള നേത്രയെ ദ്രുതകര്‍മ സേനയാണ് സന്നിധാനത്ത് എത്തിച്ചത്. കമാന്‍ഡോ വിഭാഗമായ കോബ്രയിലെ സേനാംഗങ്ങളാണ് നേത്ര നിയന്ത്രിക്കുന്നത്. 35 ലക്ഷം രൂപയാണ് നേത്രയുടെ വില
Post Your Comments